Monday, February 27, 2012

ഒരു ഹോസ്പിറ്റല്‍ കാഴ്ച


     
                           
ഒടുവില്‍
ശബ്ദവും, ശ്വാസവും നിലച്ചു
ഹൃദയമിടുപ്പ് നേര്‍രേഖയായി
 നെഞ്ചിന്‍ കൂടിനുള്ളില്‍
തുള വീണ ഹൃദയം
കണ്ണുകള്‍ പറഞ്ഞത് ഒന്നുമാത്രം
"എന്നെ കൊല്ലരുതേ"
സ്തെതസ്കോപും കൈവിരലും
നീല മഷിയാല്‍ പേപ്പറില്‍
മരണം സ്ഥിതീകരിച്ചപ്പോള്‍
അവിടെ
ചില്ലുകൂടിനും അപ്പുറം
കറുത്ത വസ്ത്രധാരിയായ  ഒരാള്‍
ചിരിയുടെ ചായത്തില്‍
ആത്മാവിന്റെ രേഖാ ചിത്രം
വരച്ചുണ്ടാക്കുന്നു
പക്ഷെ, വിധി അപ്പോഴും
അപൂര്‍ണമായി
നേര്‍ കാഴ്ചയില്‍
ബാകിയാകുന്നു



Sunday, January 29, 2012

വിലമാതിക്കാനാവാത്തത്


അത് പഴങ്കതയാണ് 
തലയണകള്‍ കുടിച്ചു തീര്‍ത്ത 
കണ്ണുനീര്‍ തുള്ളികള്‍ 
ആര്‍ക്കോ വേണ്ടി 
ആറാം ഇന്ത്രിയം
മറന്നു കളഞ്ഞ 
നിഴല്‍ ചിത്രങ്ങള്‍ 
പിന്നെപ്പഴോ ചരിത്രത്തില്‍ 
ചിരിക്കു മുന്നില്‍ 
തകര്‍ന്നു വീണ ഒരു തലമുറ 
എല്ലാ വികാരങ്ങളും 
വ്യക്രതമായ ചെയ്തികളായി
മാറി മാറി കുതിച്ചു പായുന്നു 
ചിലപ്പോഴെങ്കിലും 
അറിവും വിധിയും
പരസ്പരം വെട്ടി മരിക്കുന്നു 
ഏതോ അപ്രതീക്ഷ നിമിഷത്തില്‍ 
മുറിഞ്ഞു പോയ വാക്കുകള്‍ 
മനസ്സില്‍ കൊറിയപ്പോള്‍
പൊടിയാത്ത രക്തത്തില്‍ നിന്നും 
പൊടിഞ്ഞ ഒരു തുള്ളി കണ്ണുനീര്‍