ഇന്നലെ
ഒരു ഫോൺ കൊളിൽ
തലവേദന തൂങ്ങികിടന്നതും
നിന്നുപൊയ ചില നിമിഷങ്ങളിൽ
ഓർമ്മ വരുന്നതിനുമുൻപേ
കണ്ണൂ തുളച്ചൂ ചാടിയ കണ്ണുനീർ തുള്ളികൾ
പിന്നെ കറൂത്ത രാവിൽ
സർപ്പ ഗന്തിയായി കിനാക്കൾ കൂട്ടു കിടന്നതും
രവിലെ പതിഞ്ഞ കാൽ വെപ്പിൽ
മനം പുരട്ടുന്ന ഓർമകൾ ചർദ്ദിയായി
പുറത്തുവന്നതും
പകൽ മുഴുവനും പാഴ് ചെയ്തികൾ
തിന്നു തീർത്തതും
ഇന്നു
വീണ്ടും ഒരു ഫോൺ കൊളിൽ
പുതിയ പ്രതീക്ഷകൾ നെയ്തതും
ഒരു ശരം കൊണ്ടൂ
ചിരിയുടെ നൂറു സ്രേണികൾ കയറിയതും
തലയണക്കടിയിൽ സ്വപ്നങ്ങൾ
ചീകിവെച്ചതും
രാവിലെ തണുത്ത വെള്ളത്തിൽ
കപടമായ ചായം തേച്ചു
പകൽ മുഴുവൻ
ഹസ്യ നാടകം ആടിയതും
നാളെ
വീണ്ടുമൊരു ഒരു ഫോൺ കൊൾ
അതിനു മുകളിൽ ഒരു ജീവിതം
പക്ഷെ ഉറപ്പു ഒന്നുമാത്രം
ഞാൻ ഞാനായി ജനിച്ച്,
ജീവിച്ചൂ മരിക്കുമെന്ന സത്യം
No comments:
Post a Comment