Wednesday, November 10, 2010
അപരിചിതൻ
എന്റെ ഭാവനക്കപ്പുറം, കല്ലുകളൂം മുള്ളുകളും ഉള്ള ഒരു ലോകമൂണ്ട് , ഓർമകൾക്ക് താങ്ങാനവാത്തവിധം ഭാരമേറിയവ അതിലെ ജീവികൾക്ക് ഒറ്റ കൊമ്പ് ഒറ്റ കണ്ണ് ഒരു ചെവി പക്ഷെ ചിറകുകൾ രണ്ട് കാലുകൾ മാത്രം മൂന്ന് വിചിത്രം ഭാവനയ്ക്കുമപ്പുറം ആർക്കും പ്രവേശനമില്ലാത്ത ഒരു ലോകത്തേക്ക്
ഒരിയ്ക്കൽ ഞാൻ സ്വപ്നത്തിന്റെ വിശാലലോകത്ത് നടക്കുകയായിരുന്നു, എന്നും വസന്തം മാത്രം,ചെറിയ മൂടൽ മഞ്ഞ് താളാത്മകമായ സംഗീതം,പരുക്കൻ കാഴ്ച്ചകൽക്കുമപ്പുറം സങ്കീർണ്ണതകളില്ലാത്ത ഒരു നവലോകം.പെട്ടെന്ന് യാഥാർഥ്യബോധത്തിനു മീതെ ഒരു കൊള്ളിമീൻ,ഞാൻ എത്തിനോക്കിയപ്പോൾ പഴമയുടെ ബലക്കുറവുള്ള പടവുകളിൽ തട്ടി ഞാൻ തഴോട്ട്......വീഴ്ച്ചയുടെ അഗാധം മനസിലാക്കുന്നതിനു മുന്നേ ബോധം മറഞ്ഞു.......
ഇപ്പോൾ ചിത്രം വ്യക്തമാണ്,ഞാനെവിടെയോ തൂങ്ങിക്കിടക്കുകയാണ്.രണ്ട് കവാടങ്ങൾക്കിടയിൽ താഴെ വിശാലമായ ലോകം.കവടങ്ങളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ഒന്നിൽ നരകം,മറ്റൊന്നിൽ സ്വർഗ്ഗം.താഴെ ഭൂമിയും ഭൂമിയിലെ സർവ്വചരാചരങ്ങളും. പെട്ടെന്നണ് അത് സംഭവിച്ചത് ‘ദൈവം’ ഒരു മാന്ത്രികനേപ്പോലെ കൈ വീശുന്നു.അപ്പോൾ അത് സംഭവിച്ചു,എനിയ്ക്ക് വിവരിയ്ക്കനാവുന്നില്ല.ഭൂമിയിലെ ജീവനുള്ള വസ്തുക്കൾക്കെല്ലാം ജീവൻ നഷ്ടമാകുന്നു.ജീവനില്ലാത്ത വസ്തുക്കൾക്കെല്ലാം ജീവൻ ലഭിക്കുന്നു.
അപ്പൊഴേയ്ക്കും വീണ്ടും ഞാൻ താഴോട്ടു പതിക്കുന്നു. എല്ലാത്തിനുമൊടിവിൽ വീണ്ടൂം ഭൂമിയിലേയ്ക്ക് എന്താണിത് വിചിത്രമായ ഒരു ലോകം.എല്ലം അപരിചിതം.അല്ല അവർക്ക് ഞാനാണ് അപരിചിതൻ.നിശബ്ദതയിൽനിന്ന് വാചാലത പറന്നുപോയ നിമിഷത്തിൽ എനിയ്ക്ക് നേരെ ദൈവത്തിന്റെ മൂന്നാം കണ്ൺ അടഞ്ഞുതുറക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment