അതങ്ങനെയാണ്
ചിലത് ബാക്കിപത്രങ്ങൾ........
വസന്തത്തിനു ഒരു സംഗീതമുണ്ട്
ഒരു മാറ്റത്തിന്റെ ശൂന്യതയുണ്ട്
പക്ഷെ മുനയൊടിഞ്ഞ പ്രതീക്ഷകൾ
നീക്കങ്ങൾക്ക് പഴയ ചടുലതയില്ല
എങ്കിലും അരങ്ങ് ഒരുങ്ങുകയാണ്
കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ
ആവർത്തനവിരസത,എനിയ്ക്ക് മാത്രം
മുഖച്ചായത്തിനു കൂട്ടയത്
ഭാവനയുടെ പൂർത്തിയാകാത്ത ചിത്രം
ഓടിയടുക്കുന്ന ജനാവലിയ്ക്ക്
കാഴ്ച്ചയില്ലെങ്കിലും പുതുമയുണ്ട്
പക്ഷെ എനിയ്ക്ക് ആൾക്കൂട്ട്ത്തെ പേടിയാണ്
ഞാൻ ഓടിയൊളിയ്ക്കുകയാണ്
അരങ്ങിൽനിന്ന് ആരവങ്ങളിൽ നിന്ന്
എന്റെ പുറകിൽ ഒരു കാലൊച്ച
എന്റെ മൂന്നാം കണ്ണിൽ, തെളിയുന്നത്
വസന്തവും,വസന്തത്തിന്റെ സംഗീതവും
എന്റെ പുറകെ....................
No comments:
Post a Comment