Tuesday, December 6, 2011

മാറ്റം


ഒരു നിമിഷത്തേക്ക് 
എന്റെ ശ്വാസവും 
ഹൃദയമിടിപ്പും 
നിന്ന് പോകുന്നു 
മങ്ങിയ കാഴ്ചയില്‍ 
ഒരു മനുഷ്യന്‍ 
തല തല്ലി മരിക്കുന്നു 
പൊള്ളയായ വാക്കില്‍ 
കഥയും കവിതയും 
വെന്തുരുകുന്നു 
ചീകി മിനുക്കിയ 
മുടികള്‍ക്കിടയില്‍ 
ഒരു വെളുത്ത മുടി 
അപ്രിയ ചിന്തയില്‍ 
നരച്ച മുടി വീണ്ടും വീണ്ടും 
തികട്ടിവരുന്നു 

പടച്ചവന്‍


കാതുകള്‍ക്ക് മുകളില്‍ 
നിശബ്ദതയുടെ വാതിലുകള്‍ 
കൊട്ടിയടച്ചു കൊണ്ട് 
അവന്‍, ഇന്ന് 
ജന്മം കൊള്ളുന്നു 
രണ്ടു നിശ്വാസങ്ങള്‍ക്കിടയില്‍ 
അരങ്ങൊഴിയുമ്പോള്‍
അങ്ങ്, തെരുവില്‍ 
വഴിയോര കാഴ്ച്ചകള്‍ മാഞ്ഞുപോകുന്നു 
കടം വാങ്ങിയ ശയ്ത്യകാലം 
അതിനുള്ളിലെ തണുത്ത സ്വപ്‌നങ്ങള്‍ 
ആത്മഹര്‍ഷത്തിന്റെ ലാവാ പ്രവാഹം 
പകലോടുങ്ങുന്നു   
ഉറക്കം കണ്‍ പോളകള്‍ക്കിടയില്‍   
മുത്തായി ഒളിച്ചുവച്ചപ്പോള്‍ 
മനസ്സിനെ വേട്ടയാടാനായി
അരൂപിയായി ആത്മരതി 
ഇന്ന്
ഞാനും അവനും
കൂട്ടുകാര്‍ 


                           വിപിന്‍ വില്‍‌സണ്‍